വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട് കാർ മറിഞ്ഞ് രണ്ടുപേര്‍ക്ക് പരിക്ക്. ആലപ്പുഴ ചാരുംമൂട് സ്വദേശികളായ സിനു (35), അനു (34) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച രാവിലെ സംസ്ഥാന പാതയില്‍ കീഴായിക്കോണം പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം.
തിരുവനന്തപുരത്ത് ക്ഷേത്രം ദര്‍ശനം കഴിഞ്ഞ് മടങ്ങുകയായിരുന്നു കാറിലെ യാത്രക്കാര്‍. സംഭവ സ്ഥലത്തിനടുത്തുള്ള അഗ്നിശമന സേനാ ഓഫിസില്‍ നിന്നും ജീവനക്കാരെത്തി പരിക്കേറ്റവരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.