Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightകെ.എസ്.ആര്‍.ടി.സി...

കെ.എസ്.ആര്‍.ടി.സി ബസിന്റെ ഗ്ലാസ്​ തകര്‍ത്ത സംഭവത്തില്‍ അറസ്റ്റ്

text_fields
bookmark_border
ksrtc bus
cancel
camera_alt

വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന്റെ ഗ്ലാ​സ്​

എ​റി​ഞ്ഞു​ത​ക​ര്‍ത്ത നി​ല​യി​ല്‍

വെ​ഞ്ഞാ​റ​മൂ​ട്: കെ.​എ​സ്.​ആ​ര്‍.​ടി.​സി ബ​സി​ന്റെ ചി​ല്ല് എ​റി​ഞ്ഞു​ത​ക​ര്‍ത്ത സം​ഭ​വ​ത്തി​ല്‍ അ​റ​സ്റ്റ്. ആ​ലു​വ ഇ​ട​ത്ത​ല മ​ണ​ലി​മു​ക്ക് പ​ഴ​യ​തി​ല്‍ വീ​ട്ടി​ല്‍ മാ​ത്യു​വാ​ണ് (59) അ​റ​സ്റ്റി​ലാ​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ന് ​ആ​യി​രു​ന്നു സം​ഭ​വം. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന്​ പു​ന​ലൂ​രേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സി​ന്റെ ചി​ല്ലാ​ണ് ത​ക​ര്‍ത്ത​ത്. പി​ക്ക​പ്പ് ഡ്രൈ​വ​റാ​ണ് അ​റ​സ്റ്റി​ലാ​യ മാ​ത്യു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ലോ​ഡി​റ​ക്കി​യ​ശേ​ഷം മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഇ​യാ​ള്‍ വെ​ഞ്ഞാ​റ​മൂ​ടി​നു​സ​മീ​പ​മു​ള്ള ഒ​രു ലോ​ഡ്ജി​ല്‍ മു​റി​യെ​ടു​ത്ത​ശേ​ഷം പു​റ​ത്തി​റ​ങ്ങി നി​ൽ​ക്ക​വെ ബ​സ് ക​ട​ന്നു​പോ​യ​പ്പോ​ള്‍ റോ​ഡി​ല്‍ കെ​ട്ടി​നി​ന്ന വെ​ള്ളം ഇ​യാ​ളു​ടെ ദേ​ഹ​ത്ത് തെ​റി​ച്ചു. ഇ​തോ​ടെ പ്ര​കോ​പി​ത​നാ​യ പ്ര​തി റോ​ഡ് വ​ശ​ത്ത് നി​ന്ന്​ ക​ല്ലെ​ടു​ത്ത് ബ​സി​നു നേ​രെ എ​റി​യു​ക​യും പി​ന്‍വ​ശ​ത്തെ ചി​ല്ല് പൊ​ട്ടു​ക​യു​മാ​യി​രു​ന്നു.

തു​ട​ര്‍ന്ന് നാ​ട്ടു​കാ​ര്‍ ഇ​യാ​ളെ ത​ട​ഞ്ഞു​വെ​ക്കു​ക​യും വെ​ഞ്ഞാ​റ​മൂ​ട് പൊ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍ന്ന് പൊ​ലീ​സെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum News
News Summary - An arrest was made in the case of breaking the glass of KSRTC bus
Next Story