വെഞ്ഞാറമൂട്ടില്‍ വീണ്ടും മോഷണം
text_fieldsവെഞ്ഞാറമൂട് മൃഗാശുപത്രിക്ക് സമീപം സാജെൻറ വീട്ടില്‍ കടന്ന മോഷ്ടാക്കള്‍ അലമാരയിലെ സാധനങ്ങള്‍ വാരി വലിച്ചിട്ട നിലയില്‍
വെഞ്ഞാറമൂട്: വെഞ്ഞാറമൂട്ടില്‍ ഇടവേളയ്ക്കുശേഷം മോഷണം. ആളില്ലാത്ത വീട് കുത്തിത്തുറന്ന് സ്വര്‍ണവും വര്‍ക്ഷോപ്പില്‍ നിന്ന് വിലകൂടിയ ബാറ്ററികളും കവര്‍ന്നു. മൃഗാശുപത്രിക്ക് സമീപം മൈലയ്ക്കല്‍ സാജന് മന്‍സിലില്‍ സാജെൻറ വീട് കുത്തിത്തുറന്ന് സ്വര്‍ണം കവര്‍ന്നു. ആളില്ലാതിരുന്ന വീടിെൻറ ചായ്പ്പില് സൂക്ഷിച്ചിരുന്ന കുന്താലി ഉപയോഗിച്ച് വീടിെൻറ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്നത്.
അലമാരകളും മറ്റും തുറന്ന് തുണികളും സാധന സാമഗ്രികളും വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണമാണ് കവര്‍ന്നതെന്ന് പരാതിയില്‍ പറയുന്നു.
എം.സി റോഡില്‍ െപാലീസ് സ്റ്റേഷനുസമീപം സേവ് യു ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പില്‍ നിന്ന് വിലകൂടിയ ബാറ്ററികളും മറ്റു സാധനങ്ങളും മോഷണം പോയി. വെഞ്ഞാറമൂട് െപാലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു