Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

3.8 ലിറ്റർ മദ്യവുമായി ഒരാള്‍ അറസ്റ്റില്‍

text_fields
bookmark_border
ആസിഡ് ദേഹത്ത് ഒഴിക്കാന്‍ ശ്രമിച്ച പ്രതിയെ തന്ത്രപരമായി പിടികൂടി
arrest
cancel

വെഞ്ഞാറമൂട്: വാമനപുരം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ 3.8 ലിറ്റര്‍ മദ്യവുമായി ഒരാളെ അറസ്റ്റ് ചെയ്തു. ഭരതന്നൂര്‍ അംബദ്കര്‍ കോളനി ബ്ലോക്ക് നമ്പര്‍ 29ല്‍ മല്ലിക(63)ആണ് അറസ്റ്റിലായത്. കോളനിയിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി വിദേശമദ്യ വില്‍പന നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു.

എക്‌സൈസ് സംഘത്തെ കണ്ട് വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് ദേഹത്ത് ഒഴിക്കാന്‍ ശ്രമിച്ച പ്രതിയെ തന്ത്രപരമായി പിടികൂടുകയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജി. മോഹന്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവന്റിവ് ഓഫിസര്‍മാരായ സതീഷ് കുമാര്‍, ഷാജി സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ സജീവ് കുമാര്‍, ഹാഷിം, വനിത സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ദീപ്തി, ബിസ്മി എന്നിവരും പരിശോധനയില്‍ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A man was arrested with liquor
Next Story