കഞ്ചാവ് ചെടികള്‍ വളർത്തിയ 65കാരൻ അറസ്റ്റില്‍
text_fieldsവാമനപുരം എക്സൈസ് അധികൃതര്‍ കണ്ടെത്തിയ കഞ്ചാവ് ചെടികളും അറസ്റ്റിലായ ഫ്രാന്‍സിസും
വെഞ്ഞാറമൂട്: പനവൂര്‍ തവരക്കുഴിയില് സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തിയയാൾ അറസ്റ്റിൽ. കാട്ടാക്കട പന്നിയോട് മണക്കാകോണം സ്വദേശി ഫ്രാന്‍സിസ് (65) ആണ് അറസ്റ്റിലായത്. വാമനപുരം എക്സൈസ് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.
കഞ്ചാവ് ചെടിക്ക് ഏഴടിയോളം പൊക്കംവരും. വസ്തു ഉടമയുടെ ബന്ധുവായ ഇയാൾ വാങ്ങിയ കഞ്ചാവില്‍നിന്ന് വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്തുകയായിരുന്നു. ഉടമക്കോ മറ്റുള്ളവര്‍ക്കോ ഇക്കാര്യം അറിയാമായിരുന്നില്ലെന്നാണ് എക്സൈസ് അധികൃതര്‍ പറയുന്നത്.
എക്സൈസ് ഇന്‍സ്പെക്ടര്‍ ജി. മോഹന്കുമാറിെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രിവൻറിവ് ഓഫിസര്‍മാരായ മനോജ്കുമാര്‍, ഷാജി, സിവിൽ എക്സൈസ് ഓഫിസര്‍മാരായ അനിരുദ്ധന്, സജീവ് കുമാര്‍, അന്‍സര്‍, മഞ്ജു എന്നിവരും പരിശോധനയില്‍ പങ്കെടുത്തു