Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVenjaramooduchevron_rightകീഴായിക്കോണത്ത്​ 250...

കീഴായിക്കോണത്ത്​ 250 കിലോ പുകയില ഉൽപന്നങ്ങള്‍ പിടികൂടി

text_fields
bookmark_border
കീഴായിക്കോണത്ത്​ 250 കിലോ പുകയില ഉൽപന്നങ്ങള്‍ പിടികൂടി
cancel
camera_alt

കീ​ഴാ​യി​ക്കോ​ണം അ​മ്പ​ലം​മു​ക്ക് സ്വ​ദേ​ശി രാ​ജ​െൻറ ക​ട​യി​ല്‍നി​ന്ന്​ പി​ടി​കൂ​ടി​യ പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​മാ​യി എ​ക്‌​സൈ​സ് സം​ഘം 

വെ​ഞ്ഞാ​റ​മൂ​ട്: തി​രു​വ​ന​ന്ത​പു​രം എ​ക്‌​സൈ​സ് സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ 250 കി​ലോ നി​രോ​ധി​ത പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​കൂ​ടി. കീ​ഴാ​യി​ക്കോ​ണം അ​മ്പ​ല​മു​ക്ക് സ്വ​ദേ​ശി രാ​ജ​െൻറ ക​ട​യി​ല്‍ നി​ന്നാ​ണ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. ​

െഡ​പ്യൂ​ട്ടി എ​ക്‌​സൈ​സ് ക​മീ​ഷ​ണ​ര്‍ക്ക് കി​ട്ടി​യ ര​ഹ​സ്യ വി​വ​രം സ്‌​പെ​ഷ​ല്‍ സ്‌​ക്വാ​ഡി​നു കൈ​മാ​റു​ക​യും എ​ക്‌​സൈ​സ് ഇ​ന്‍സ്‌​പെ​ക്ട​ര്‍ ടി.​ആ​ര്‍. മു​കേ​ഷ് കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ല്‍ ക​ട​യ്ക്കു​ള്ളി​ല്‍ നി​ന്ന്​ എ​ട്ട് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ര്‍ന്ന്, എ​ക്‌​സൈ​സ് സം​ഘം ക​ട​യു​ട​മ​ക്കെ​തി​രെ കേ​സെ​ടു​ക്കു​ക​യും 10,000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു.

പ്രി​വ​ൻ​റി​വ്​ ഓ​ഫി​സ​റാ​യ ടി. ​ഹ​രി​കു​മാ​ര്‍, സി​വി​ൽ എ​ക്‌​സൈ​സ് ഓ​ഫി​സ​ര്‍മാ​രാ​യ ജ​സീം, സു​ബി​ന്‍, രാ​ജേ​ഷ്, ഷം​നാ​ദ്, ശ്രീ​ലാ​ല്‍, ഡൈ​വ​ര്‍ സു​നി​ൽ കു​മാ​ര്‍ എ​ന്നി​വ​രും എ​ക്‌​സൈ​സ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tobaccopolicetobacco seized
Next Story