Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്

text_fields
bookmark_border
ആരുടെയും പരിക്ക് ഗുരുതരമല്ല
കെ.എസ്.ആർ.ടി.സി ബസുകൾ കൂട്ടിയിടിച്ച് 10 പേർക്ക് പരിക്ക്
cancel
Listen to this Article

വെഞ്ഞാറമൂട്: കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൂട്ടിയിടിച്ച് 10 പേര്‍ക്ക് പരിക്ക്; ആരുടെയും പരിക്ക് ഗുരുതരമല്ല. മൂന്നു പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലും ഏഴുപേരെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും എല്ലാവരും പ്രഥമശുശ്രൂഷകള്‍ക്കു ശേഷം ആശുപത്രി വിട്ടു. ഫാസ്റ്റ് പാസഞ്ചര്‍ ബസും ലിങ്ക് ബസും തമ്മിലായിരുന്നു കൂട്ടിയിടി.

ബുധനാഴ്ച രാവിലെ ഒന്‍പതിന് എം.സി റോഡില്‍ വെമ്പായത്തിന് സമീപം മഞ്ചാടിമൂട്ടിലായിരുന്നു അപകടം. രണ്ട് ബസുകളും തിരവനന്തപുരത്തേക്ക് പോവുകയായിരുന്നു. മുന്‍പെ പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് മഞ്ചാടിമൂട്ടില്‍ നിര്‍ത്തി ആളെ ഇറക്കുന്നതിനിടെ പിന്നാലെ വന്ന ലിങ്ക് ബസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ലിങ്ക് ബസിന്റെ മുന്‍ വശത്തെ ഗ്ലാസ് പൂര്‍ണമായും തകര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 10 people injured in KSRTC bus collision
Next Story