കടം നല്കിയ രൂപ തിരികെ ചോദിച്ചതിന് മര്ദനം; യുവാവ് പിടിയിൽ
text_fieldsയുവാവിന്റെ മർദനമേറ്റ രാജൻ
വെള്ളറട: കടമായി നല്കിയ 50 രൂപ തിരികെ ചോദിച്ച മധ്യവയസ്കനെ മർദിച്ച യുവാവിനെ പൊലീസ് പിടികൂടി. ഡാലുമുഖം അമ്പിളി ഭവനില് ലാല് എന്ന അജിന് (40) ആണ് അറസ്റ്റിലായത്. സമീപവാസിയായ ഡാലുമുഖം ഇരപ്പില് വീട്ടില് രാജനെ (52) യാണ് മര്ദിച്ചത്. മാർച്ച് 31ന് വൈകീട്ട് ആറിനാണ് കേസിനാസ്പദമായ സംഭവം. രാജനില്നിന്ന് 50 രൂപ അജിന് കടം വാങ്ങിയിരുന്നു. പൈസ തിരികെ ചോദിച്ച രാജനെ ക്രൂരമായി മര്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജൻ തിരുവനന്തപുരം മെഡിക്കല് കോളജില് തീവ്രപരിചരണവിഭാഗത്തില് ചികിത്സയിലാണ്. മെഡിക്കല് കോളജ് അധികൃതര് പൊലീസിൽ അറിയിച്ചതിനെതുടര്ന്നായിരുന്നു കേസന്വേഷണം ആരംഭിച്ചത്. പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

