വൃക്കമാറ്റിെവക്കല് ശസ്ത്രക്രിയക്ക് സഹായം തേടി യുവഡോക്ടര്‍
text_fieldsഡി.എസ്. ബ്ലെസി ഏഞ്ചൽ
വെള്ളറട: യുവഡോക്ടര്‍ വൃക്കമാറ്റിെവക്കല് ശസത്രക്രിയക്ക് സഹായം തേടുന്നു. അഞ്ചുമരംകാല തുടയ്ക്കോട് വടക്കുംകരവീട്ടില്‍ ഡേവിഡിന്റെ മകള്‍ ഡി.എസ്. ബ്ലെസി ഏഞ്ചലാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ളത്.
ഇരുവൃക്കയും തകരാറിലായതിനെതുടര്‍ന്ന് ഡയാലിസിസ് ചെയ്യുകയാണ്. സാമ്പത്തിക പരാധീനതക്കിടയിലും ഇവർ റഷ്യയില്‍ എം.ബി.ബി.എസ് പഠനം പൂര്‍ത്തിയാക്കി. ഇതിനു വായ്പയെടുത്ത 40 ലക്ഷത്തിലേറെ രൂപ ചെലവായി. നാട്ടിലെത്തി ജോലിയില്‍ പ്രവേശിക്കും മുമ്പ് വൃക്കരോഗം മൂര്‍ച്ഛിച്ചു.
ഐ.എ.വൈ പദ്ധതിയില്‍ ലഭിച്ച വീടുമാത്രമാണ് ഇവർക്കുള്ളത്. വൃക്കദാനത്തിന് വെള്ളറടക്ക് സമീപമുള്ള തമിഴ്നാട്ടിലെ മാങ്കോട് പഞ്ചായത്ത് പ്രസിഡന്റ് രാജന് സന്നദ്ധത അറിയിച്ചെങ്കിലും വൃക്ക അനുയോജ്യമാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
ശസ്ത്രക്രിയക്കും അനുബന്ധ ചികിത്സക്കുമായി 50 ലക്ഷത്തിലധികം രൂപ സ്വരൂപിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍. ചികിത്സാ ആവശ്യത്തിന് എസ്.ബി.ഐ കാട്ടാക്കട ബ്രാഞ്ചില്‍ അക്കൗണ്ട് തുടങ്ങി. നമ്പര്‍: 36027528412. ഐ.എഫ്.എസ്.സി: SBIN 0010691. ഫോണ്‍: 8921041071. ഗൂഗ്ള്‍ പേ നമ്പർ: 8921041071.

