Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യുവതിയെ മീൻകറിയൊഴിച്ച് പൊള്ളിച്ചു; പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം

text_fields
bookmark_border
attack
cancel
camera_alt

representation image

വെള്ളറട: യുവതിയെ ഭര്‍ത്താവ് ദേഹത്ത് തിളച്ച മീൻകറിയൊഴിച്ച് പൊള്ളിക്കുകയും മർദിച്ച് അവശയാക്കുകയും ചെെയ്തന്ന പരാതിയിൽ നടപടിയെടുക്കുന്നില്ലെന്ന് ആക്ഷേപം. കഴിഞ്ഞ ഞായറാഴ്ചയാണ് മാരായമുട്ടം വാത്തിക്കാല അനുഗ്രഹയില്‍ ശരണ്യക്ക് (32) നേരെ അക്രമമുണ്ടായത്.

ഭർത്താവും സൈനികനുമായ മനു അടുപ്പില്‍ തിളച്ചുകൊണ്ടിരുന്ന മീന്‍കറി എടുത്ത് തലക്കടിക്കുകയായിരുെന്നന്നാണ് പരാതി. തിളച്ച കറി വീണ് ശരണ്യയുടെ മുതുകിലും കൈകളിലും പൊള്ളലേറ്റു. നിലവിളി കേട്ട് എത്തിയ അയല്‍ക്കാര്‍ ശരണ്യയെ ആശുപത്രിയില്‍ എത്തിക്കാന്‍ മനുവിനോട് ആവശ്യപ്പെട്ടു.

എന്നാൽ ഇവരോട് കയര്‍ത്ത മനു ഒടുവിൽ ശരണ്യെയയും മക്കെളയും കാറില്‍ കയറ്റി പോയി. തുടര്‍ന്ന് ശരണ്യയുടെ മാതാപിതാക്കള്‍ താമസിക്കുന്ന തിരുവനന്തപുരം റെയില്‍വേ ക്വാര്‍ട്ടേഴ്സിനുമുന്നില്‍ ഇറക്കിവിട്ട് മക്കളുമായി മടങ്ങുകയായിരുന്നു.

യുവതിയുടെ വീട്ടുകാരാണ് തൈക്കാട് ആശുപത്രിയില്‍ എത്തിച്ചശേഷം അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സക്കായി മാറ്റിയത്. കഴിഞ്ഞദിവസം ആശുപത്രി വിട്ട ശരണ്യ ഇപ്പോൾ മാതാപിതാക്കളോടൊപ്പമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - woman was burnt by her husband with boiling fish curry and beaten-no actions taken
Next Story