Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപരിചരിക്കാൻ വയ്യ;...

പരിചരിക്കാൻ വയ്യ; കിടപ്പുരോഗിയായ വയോധികനെ ഭാര്യ കഴുത്തറുത്തുകൊന്നു

text_fields
bookmark_border
പരിചരിക്കാൻ വയ്യ; കിടപ്പുരോഗിയായ വയോധികനെ ഭാര്യ കഴുത്തറുത്തുകൊന്നു
cancel
camera_alt

ഗോ​പി


വെ​ള്ള​റ​ട (തി​രു​വ​ന​ന്ത​പു​രം): കി​ട​പ്പു​രോ​ഗി​യാ‍യ വ​യോ​ധി​ക​നെ ശു​ശ്രൂ​ഷി​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നെ തു​ട​ർ​ന്ന് ഭാ​ര്യ ക​ഴു​ത്ത​റു​ത്തു​കൊ​ന്നു. നെ​യ്യാ​റ്റി​ൻ​ക​ര മ​ണ​വാ​രി മാ​വു​വി​ള ഒ​ലി​പ്പു​റ​ത്തു​വീ​ട്ടി​ൽ ഗോ​പി​യെ​യാ​ണ് (74) വീ​ട്ടി​ലെ കി​ട​പ്പു​മു​റി​യി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

വീ​ടി​ന് പു​റ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തി​യ ഭാ​ര്യ സു​മ​തി​യെ (70) മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ചൊ​വ്വാ​ഴ്ച രാ​വി​ലെ എ​േ​ട്ടാ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ഞ്ചു​വ​ർ​ഷം മു​മ്പ്​ സ്ട്രോ​ക്ക്​ ബാ​ധി​ച്ച ഗോ​പി കി​ട​പ്പി​ലാ​ണ്. മ​ക​നോ​ടൊ​പ്പ​മാ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്.

വീ​ടു​പ​ണി തു​ട​രു​ന്ന​തു കാ​ര​ണം മാ​താ​പി​താ​ക്ക​ളെ മ​ക​ൻ സു​നി​ൽ​ദാ​സ് ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് തൊ​ട്ട​ടു​ത്ത മ​റ്റൊ​രു വീ​ട്ടി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. വീ​ട്ടി​ലേ​ക്ക് മാ​റ്റു​ന്ന​ത് മു​മ്പേ ത​ന്നെ സു​മ​തി ത​നി​ക്ക് കി​ട​പ്പി​ലാ​യ ഭ​ർ​ത്താ​വി​നെ നോ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് മ​ക്ക​ളാ​യ സു​നി​ലെ​യും സു​നി​ത​യെ​യും അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​ക്ക​ൾ സു​മ​തി​യു​ടെ വാ​ക്കു​ക​ൾ കാ​ര്യ​മാ​ക്കി​യി​ല്ല.

ചൊവ്വാഴ്​ച രാ​വി​ലെ മ​ക‍ൻെറ വീ​ട്ടി​ൽ നി​ന്നും പാ​ലും വാ​ങ്ങി മ​ട​ങ്ങു​ന്ന​തി​നി​ടെ സു​മ​തി മൂ​ർ​ച്ച​യു​ള്ള ക​റി​ക്ക​ത്തി​യും അ​ടു​ക്ക​ള​യി​ൽ​നി​ന്ന് എ​ടു​ത്തി​രു​ന്നു. ഈ ​ക​ത്തി ഉ​പ​യോ​ഗി​ച്ചാ​ണ് കി​ട​പ്പു​രോ​ഗി​യാ​യ ഗോ​പി​യു​ടെ ക​ഴു​ത്ത​റു​ത്ത​ത്. ക​ഴു​ത്ത​റു​ത്ത​ശേ​ഷം വി​ഷം ക​ഴി​ച്ച് ആ​ത്മ​ഹ​ത്യ​ക്ക്​ ശ്ര​മി​ച്ച​താ​വാ​മെ​ന്നാ​ണ് പൊ​ലീ​സിെൻറ നി​ഗ​മ​നം. സു​മ​തി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. ഗോ​പി​യു​ടെ മൃ​ത​ദേ​ഹം തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാ​രാ​യ​മു​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beheadedwife
News Summary - wife beheaded elderly man
Next Story