Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു

text_fields
bookmark_border
കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു
cancel

വെള്ളറട: വെള്ളറട മാനൂരില്‍ കനത്ത മഴയിൽ മൂന്ന് വീടുകൾ ഭാഗികമായി തകർന്നു. സമീപവാസികളായ വസന്തകുമാരി, ദക്ഷമ്മ, ബിന്ദു എന്നിവരുടെ വീടുകളാണ് തകര്‍ന്നത്. കൂടാതെ ഗിരിജ, സുതി, സുമി എന്നിവരുടെ വീട്ടിലെ കിണറുകളും ഇടിഞ്ഞു താഴ്ന്നു.

നിലമാംമൂട് വടകരി മൂലയില്‍ ബാബുവിന്‍റെ ഇരുനില വീട് വിണ്ടുകീറി. ആലത്തൂര്‍ ശാസ്താംപാറയുടെ താഴ്വരകളില്‍ മണ്ണിടിച്ചില്‍ ഭീതി തുടരുകയാണ്. അന്‍പതോളം കുടുംബങ്ങള്‍ മാറിത്താമസിക്കുകയാണ് ഇപ്പോഴും.

ആനാവൂര്‍ ഗവ. ഹയര്‍ സെക്കൻഡറി സ്‌കൂളിലും അമ്പൂരി സഹകരണ സംഘം ഹാളിലും ദുരിതാശ്വാസ ക്യാമ്പ് തുടരുന്നുണ്ട്. വെള്ളറടയിൽ ഗിരിജ യുടെ വീട്ടുകിണര്‍ ഇടിഞ്ഞ് താണനിലയില്‍

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - well collapsed in heavy rain
Next Story