വെള്ളറട വില്ലേജ് ഓഫിസിൽ വിജിലന്‍സ് പരിശോധന; 7500 രൂപ കണ്ടെത്തി
text_fieldsകൈക്കൂലി പരാതിയെതുടര്‍ന്ന് വെള്ളറട വില്ലേജ് ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തുന്നു
വെള്ളറട: വെള്ളറട വില്ലേജ് ഓഫിസിലെ കൈക്കൂലി പരാതിയെതുടര്‍ന്ന് വിജിലന്‍സ് അന്വേഷണം ആരംഭിച്ചു. വിജിലന്‍സ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഫയലുകളില്‍ ഒളിപ്പിച്ചനിലയില്‍ 7500 രൂപ കണ്ടെത്തി. വെള്ളറട വില്ലേജ് ഓഫിസിലെ അഴിമതി സംബന്ധിച്ച് നിരവധി പരാതികള്‍ വകുപ്പ് മന്ത്രിക്ക് നല്‍കിയിരുന്നു.
മന്ത്രിയുടെ അടിയന്തര ഇടപെടലിനെതുടര്‍ന്നാണ് ബുധനാഴ്ച വിജിലന്‍സ് സംഘം വില്ലേജ് ഓഫിസില്‍ എത്തിയത്. വിജിലന്‍സ് ഡിവൈ.എസ്.പി അനില്‍കുമാര്‍ എസ്, എസ്.സി.പി.ഒമാരായ സതീഷ് ബി.എസ്, സജി മോഹന്‍, വിജിത്ത്, ഷബീന, സി.പി.ഒമാരായ രാജേഷ്, അനന്തു അടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്. പരിശോധന ഏറെ വൈകിയും തുടരുകയാണ്.

