Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഴക്ക് ശമനം; കെടുതി തുടരുന്നു
text_fieldsbookmark_border
കുറ്റിക്കാട്ടുകോണം ബണ്ട് തകര്‍ന്ന നിലയില്‍
തിരുവനന്തപുരം: വെള്ളറട അതിര്‍ത്തിയുലെ മലയോര ഗ്രാമങ്ങളില്‍ മഴക്കെടുതി രൂക്ഷം. കുന്നത്തുകാല്‍ കുറ്റിക്കാട്ടുകോണം കുളബണ്ട് ഇടിഞ്ഞ് വീണ് റോഡ് പൂര്‍ണ്ണമായും തകര്‍ന്നു. ഇതുവഴിയുള്ള ഗതാഗതം നിലച്ചു. സമീപത്തെ വീടുകള്‍ അപകട ഭീതിയിലാണ്. നൊച്ചുവാടി ശശിയുടെ വീടിനോടു ചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞു താഴ്ന്നതും ദുരിതമായി.
ആര്യങ്കോട് പശുവെണ്ണറ, കണ്ണക്കോട് പ്രദേശങ്ങളിലെ കൃഷികൾ പൂര്‍ണ്ണമായും നശിച്ചു. ഇതേതുടർന്ന് കുന്നത്ത്കാല്‍ പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. മഴല കുറയാതെ സുരക്ഷാകൃമീകരണങ്ങള്‍ ഒരുക്കാന്‍ കഴിയാത്ത സാഹചര്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

