Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയോധികയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ രണ്ട് പേർ പിടിയില്‍

text_fields
bookmark_border
വയോധികയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ രണ്ട് പേർ  പിടിയില്‍
cancel

വെള്ളറട: വയോധികയെ ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേർ പിടിയിൽ. സഹോദരങ്ങളുമായ ഡേവിഡ് ലിറ്റി(41), ജോസ്(44) എന്നിവരാണ് പിടിയിലായത്. നച്ചമൂട് പാറവിളമേക്കെ പുത്തന്‍ വീട്ടില്‍ മേരി(60) യെയാണ് ഇരുവരും ചേർന്ന് മർദിച്ചത്. ഇവര്‍ വെള്ളറട ഗവ.ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. മേരിയുടെ കൊച്ചുമകൻ രഞ്ജിത്തിനെ അന്വേഷിച്ചാണ് അക്രമിസംഘം എത്തിയത്.

ഏപ്രിലിൽ ലിറ്റിയും ജോസും ചേർന്ന് രഞ്ജിത്തിനെ മർദിച്ചിരുന്നു. സംഭവത്തിൽ കേസ് നിലനിൽക്കുന്നുണ്ട്. കഴിഞ്ഞമാസം 29 നാണ് ഇരുവരും വീട്ടിലെത്തി വയോധികയെ ക്രൂരമായി മര്‍ദിച്ചത്. മേരിയുടെ പരാതിയിൽ വെള്ളറട പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഡേവിഡ് ലിറ്റിയും ജോസും പിടിയിലായത്. ഇവർ തമിഴ്‌നാട്ടിലേക്ക് കടക്കാനുള്ള ശ്രമത്തിലായിരുന്നു. നിരവധി കേസുകളിൽ പ്രതികളാണ് അക്രമികള്‍.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accident
Next Story