വെള്ളറട (തിരുവനന്തപുരം): ഇതരസംസ്ഥാന തൊഴിലാളികള്‍ സഞ്ചരിച്ചിരുന്ന വാൻ കത്തി നശിച്ചു. വാനിലുണ്ടായിരുന്ന അഞ്ചുപേർക്ക് പൊള്ളലേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകീട്ട് വാഴിച്ചലിന് സമീപം വിട്ടിയോടിലായിരുന്നു സംഭവം. വാനിൽ പുകയും തീയും കണ്ടതോടെ അഞ്ചുപേരും ഡോര്‍ തുറന്ന് പുറത്തേക്ക് ചാടി. വാന്‍ കടയില്‍ ഇടിച്ചാണ് നിന്നത്. വാഹനം പൂര്‍ണമായും കത്തിനശിച്ചു.
സ്ഥലവാസിയായ ബീനുതങ്കപ്പെൻറ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും നെയ്യാര്‍ഡാം ഫയര്‍ഫോഴ്സിനെ വിവരം അറിയിക്കുകയുമായിരുന്നു. നെയ്യാര്‍ ഡാമില്‍ നിന്ന് അഗ്നിശമനസേനയെത്തി തീ നിയന്ത്രിച്ചതിനാല്‍ സമീപത്തെ കടയിലേക്ക് പടരുന്നത് ഒഴിവാക്കാനായി.