കഞ്ചാവുമായി രണ്ടുപേർ പിടിയില്‍
text_fieldsസാബു, ആദര്‍ശ്
വെള്ളറട: കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. അരുവിക്കര സാജു നിവാസില്‍ സാബു (44), നെയ്യാറ്റിന്‍കര പെരുമ്പഴുതൂര്‍ മാമ്പഴക്കര ദേശത്ത് മാമ്പഴക്കര കുന്നത്തുവിള പുത്തന്‍വീട്ടില്‍ ഉണ്ണിക്കുട്ടന് എന്ന ആദര്‍ശ് (26) എന്നിവരെയാണ് തിരുവനന്തപുരം റൂറല്‍ നര്‍കോട്ടിക് സെല്‍ ഡിവൈ.എസ് പി രാഷിത്തിന്റ നിര്‍ദേശത്തെ തുടര്‍ന്ന് പിടികൂടിയത്. നര്‍കോട്ടിക് എസ്.ഐ ഷിബുകുമാറിന്റ നേതൃത്വത്തില്‍ അമരവിള എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടറും സംഘവുമടങ്ങുന്ന സംഘമാണ് പിടികൂടിയത്.
നെട്ടണ്ണി - അരുവിക്കര റോഡിനു സമീപത്തെ പാലത്തിനു സമീപത്തുനിന്ന് 2.800 കിലോ കഞ്ചാവുമായി പിടികൂടുകയായിരുന്നു. പിടിയിലായ യുവാക്കള്‍ വധശ്രമം, മോഷണം, ലഹരി കടത്ത് തുടങ്ങിയ നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറയുന്നു. കോടതിയില്‍ ഹാജരക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

