പട്ടാപ്പകല്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം: പ്രതി പിടിയിൽ
text_fieldsവിഗ്നകുമാര്
വെള്ളറട: പട്ടാപ്പകല്‍ സൂപ്പര്‍മാര്‍ക്കറ്റിലെ മേശവലിപ്പില്‍നിന്ന് 13000 രൂപ മോഷണം നടത്തിയ പ്രതിയെ പിടികൂടി.
കുപ്പിവെള്ളം വാങ്ങാെനന്ന വ്യാജേനയാണ് ആറാട്ടുകുഴിയിലെ സൂപ്പര്‍ മാര്‍ക്കറ്റിലെത്തിയത്. ചെമ്പൂര് കീഴ്പാലോട്ടുകോണം കിഴക്കിന്‍കര പുത്തന്‍ വീട്ടില്‍ വിഗ്നകുമാര് (35) ആണ് പിടിയിലായത്.
വ്യാഴാഴ്ച ഉച്ചക്ക് 12.30ടെയായിരുന്നു സംഭവം. മോഷ്ടാവിെൻറ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞതിനാല്‍ പൊലീസ് മോഷ്ടാവിനായുള്ള തെരച്ചില്‍ ശക്തമാക്കിയിരുന്നു.
സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ ശ്രീകുമാര്‍, എസ്.ഐ രാജതിലക്, അഡീഷനന്‍ എസ്.ഐ സദാനന്ദന്, എ.എസ്.ഐ അനില്‍, ബൈജു അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
തെളിവെടുപ്പ് പൂര്‍ത്തിയാക്കിയശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

