Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ധന വിലവര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു

text_fields
bookmark_border
ആര്യന്‍കോട് നിന്നാരംഭിച്ച പ്രതിഷേധം ഒറ്റശേഖരമംഗലത്ത് സമാപിച്ചു
ഇന്ധന വിലവര്‍ദ്ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ്സ് വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു
cancel
camera_alt

യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനം കെട്ടി വലിച്ച് പ്രതിഷേധിക്കുന്നു.

വെള്ളറട: പെട്രോള്‍ ,ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ അമിത വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസ് പാറശ്ശാല നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഹനം കെട്ടി വലിച്ചാണ് പ്രവർത്തകർ പ്രതിഷേധിച്ചത്. ആര്യന്‍കോട് നിന്നാരംഭിച്ച പ്രതിഷേധം ഒറ്റശേഖരമംഗലത്ത് സമാപിച്ചു.

നിയോജക മണ്ഡലം പ്രസിഡന്റ് ജെ.എസ് ബ്രമിന്‍ ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ നടന്ന പ്രതിഷേധത്തിന് സംസ്ഥാന സെക്രട്ടറി അരുണ്‍ എസ്.പി ഉദ്ഘാടനം നിര്‍വ്വഹിച്ചു, ജെ പി ആനിപ്രസാദ്, സുരേഷ് വട്ടപറമ്പില്‍, സാംകുമാര്‍ ചെമ്പൂർ, അലക്‌സ് ജയിംസ്, കീഴാറൂര്‍ രാമചന്ദ്രന്‍, സ്റ്റീഫന്‍, സുമി ചെമ്പൂർ, ഷൈജു ധനുവച്ചപുരം തുടങ്ങിയവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The Youth Congress tied up the vehicle and protested against the fuel price hike
Next Story