ആഴാംകുളം ഭാഗത്ത് കടുവയിറങ്ങിയെന്ന്; പൊലീസും വനംവകുപ്പും തിരച്ചില്‍ ആരംഭിച്ചു
text_fieldsപാലിയോട് ആഴാംകുളം ഭാഗത്ത് കടുവയുടെ സാന്നിധ്യം കണ്ട സ്ഥലത്ത് പൊലീസും വനം വകുപ്പും തിരച്ചില്‍ നടത്തുന്നു
വെള്ളറട: കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്തിലെ പാലിയോട് ആഴാംകുളം ഭാഗത്ത് കടുവയുടെ സാന്നിധ്യം; പ്രദേശത്ത് പൊലീസും നാട്ടുകാരും വനംവകുപ്പും തിരച്ചില്‍ ശക്തമാക്കി. വ്യാഴാഴ്ച വൈകീട്ടോടെ കടുവയെ കണ്ടതായാണ് പ്രദേശവാസികള്‍ പറയുന്നത്.
വിവരമറിഞ്ഞ പഞ്ചായത്ത് അംഗം രതീഷ് മാരായമുട്ടം പൊലീസിലും വനം വകുപ്പിലും അറിയിക്കുകയായിരുന്നു. പൊലീസും വനംവകുപ്പും സംയുക്തമായി ആഴാങ്കുളം ഭാഗത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് ഒരു ഭാഗം ക്വാറി, വനമേഖലയായതിനാൽ തിരച്ചില്‍ ദുഷ്കരമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെതുടർന്ന് പ്രദേശവാസികള്‍ക്ക് കുട്ടികളെ സ്കൂളില്‍ വിടാനോ മൃഗങ്ങളെ പുറത്തിറക്കാനോ കഴിയാത്ത സാഹചര്യമാണ്.

