Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അയൽവാസി അറസ്റ്റിൽ

text_fields
bookmark_border
വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അയൽവാസി അറസ്റ്റിൽ
cancel
camera_alt

പി​ടി​യി​ലാ​യ സെ​ബാ​സ്റ്റ്യ​നെ തെ​ളി​വെ​ടു​പ്പി​നെ​ത്തി​ക്കു​ന്നു

വെള്ളറട: അമ്പൂരിയില്‍ വീട്ടമ്മയെയും മകളെയും വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച അയല്‍വാസി അറസ്റ്റിൽ. കാഞ്ഞിരംവിള പുത്തന്‍വീട്ടില്‍ സെബാസ്റ്റ്യന്‍ (44) ആണ് പിടിയിലായത്. അമ്പൂരി നിരപ്പില്‍ കാഞ്ഞിരംവിള തെക്കേതില്‍ വീട്ടില്‍ രജി വര്‍ഗീസിനെയും മകള്‍ ആര്യമോളെയും കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്.

മകളെ രക്ഷിക്കാനെത്തിയ രജി വര്‍ഗീസിനെയും പ്രതി ആക്രമിക്കുകയായിരുന്നു. ശനിയാഴ്ച്ച രാത്രി പത്തോടെയാണ് സംഭവം. മുന്‍ വൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ രജി വര്‍ഗീസും മകളും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.

ഞായറാഴ്ച പുലർച്ചെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ തെളിവെടുപ്പിനെത്തിച്ച ശേഷം കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. സര്‍ക്കിള്‍ ഇൻസ്പെക്ടര്‍ മൃതുല്‍കുമാര്‍, സബ് ഇൻസ്പെക്ടർ ആന്റണി ജോസഫ് നെറ്റോ, എ.എസ്. ഐമാരായ അജിത്ത്കുമാര്‍, സി.പി.ഒ സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് അക്രമിയെ പിടികൂടിയത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The neighbour who tried to kill the housewife and her daughter was arrested
Next Story