തുണിക്കച്ചവടത്തിന്റ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയയാൾ പിടിയില്‍
text_fieldsഅഖില്‍
ഷാജിൻ
വെള്ളറട: തുണിക്കച്ചവടത്തിന്റ മറവില്‍ കഞ്ചാവ് കച്ചവടം നടത്തിയ യുവാവിനെ പിടികൂടി. ഒറ്റശേഖരമംഗലം പെരുങ്കുന്നം തടത്തരികത്ത് വീട്ടില്‍ അഖില്‍ ഷാജി(21)നെയാണ് പിടികൂടിയത്. വെള്ളറട ജംഗ്ഷന് സമീപമുള്ള കെ.പി.എല്‍ ബില്‍ഡിങ്ങില്‍ തുണിക്കടയിലാണ് കഞ്ചാവ് കച്ചവടം നടക്കുന്നത്.
വെള്ളറട പൊലീസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി എട്ടോടെ റെയ്ഡ് നടത്തിയാണ് അഖില്‍ ഷാജിയുടെ പക്കലുണ്ടായിരുന്ന കഞ്ചാവ് ശേഖരം പിടികൂടിയത്. സബ് ഇന്‍സ്പെക്ടര്‍ റസല്രാജ, സി.പി.ഒമാരായ പ്രഭുല്‍ ചന്ദ്രന്, സജിന്‍, പ്രജീഷ്, അജി എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് ശേഖരമടക്കം പ്രതിയെ കസ്റ്റഡിയിലെടുത്തത്. അന്വേഷണം ആരംഭിച്ചതായി സബ് ഇന്‍സ്പെക്ടര്‍ റസല്‍രാജ് പറഞ്ഞു.

