യാത്രക്കിടെ ഡ്രൈവർക്ക് ബോധക്ഷയം; അപകടം ഒഴിവാക്കി കണ്ടക്ടർ
text_fieldsനിയന്ത്രണം നഷ്ടപ്പെട്ട് ബസ്
വെള്ളറട: യാത്രക്കിടെ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർക്ക് ബോധക്ഷയം ഉണ്ടായതോടെ അപകടം ഒഴിവാക്കാൻ ഇടപെട്ട് കണ്ടക്ടർ. വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോയില്‍നിന്ന് 35ലധികം യാത്രക്കാരുമായി പുറപ്പെട്ട ബസിലെ ഡ്രൈവർ രാജേഷിനാണ് ശാരികാസ്വാസ്ഥ്യം ഉണ്ടായത്. തുടര്‍ന്ന് ബോധക്ഷയം ഉണ്ടായതോടെ നിയന്ത്രണംവിട്ട ബസ് കാറിലും ബൈക്കിലും ഇടിച്ച് മുന്നോട്ടുപോയി.
ആനപ്പാറയില്‍നിന്ന് തേക്ക്പാറ വഴി അമ്പൂരിയിലേക്ക് പോകേണ്ട ബസ് ആനപ്പാറനിന്ന് കുടപ്പനമൂട് വഴിപോകാന്‍ ശ്രമിക്കുന്നതിനിടെ വില്ലേജ് ഓഫിസിന് മുന്നില്‍ വെച്ചാണ് നിയന്ത്രണം നഷ്ടപ്പെട്ടത്. അപകടം മനസ്സിലാക്കിയ കണ്ടക്ടര്‍ വിഷ്ണു ബ്രക്ക് ചവിട്ടി ബസ് നിര്‍ത്തുകയായിരുന്നു. കണ്ടക്ടറുടെ സമയോചിതമായ ഇടപെടലില്‍ വന്‍ അപകടമാണ് ഒഴിവായത്.

