അയല്‍വാസിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി പിടിയില്‍
text_fieldsവിനോദ്
വെള്ളറട: അയല്‍വാസിയുമായുള്ള തര്‍ക്കത്തിനിടയില്‍ കൈയില്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി കുന്നത്തുകാല്‍ തവായത്തുകോണം വിനോദിനെ (43) വെള്ളറട പൊലീസ് പിടികൂടി. വെട്ടേറ്റ കൈയുടെ അസ്ഥിക്ക് പൊട്ടലേറ്റ കുന്നത്തുകാല്‍ തവയത്തുകോണം സുകുമാരന്‍ നല്കിയ പരാതിയില്‍ വെള്ളറട െപാലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടയില്‍ ഒളിവില്‍ പോയ പ്രതിയെ വ്യാഴാഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു.
വെള്ളറട പൊലീസ് സ്റ്റേഷന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ മൃദുല്‍ കുമാര്‍, എസ്.ഐ ആന്റണി ജോസഫ് നെറ്റോ, സി.പി.ഒമാരായ സജിന്‍, പ്രദീപ്, ദിനീഷ്, വിശാഖ് എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്കി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

