Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightപരീക്ഷയുടെ തലേന്ന്...

പരീക്ഷയുടെ തലേന്ന് അച്ഛന്‍റെ വിയോഗം; വേദനക്കിടയിലും എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​ ഗംഗ

text_fields
bookmark_border
SSLC result
cancel
Listen to this Article

വെ​ള്ള​റ​ട: പി​താ​വിെൻറ വേ​ർ​പാ​ടി​ലും ഗം​ഗ ത​ള​ർ​ന്നി​ല്ല, ക​ന​ത്ത ദുഃ​ഖം ഉ​ള്ളി​ലൊ​തു​ക്കി പ​രീ​ക്ഷ ഹാ​ളി​ലേ​ക്ക് അ​വ​ൾ ന​ട​ന്ന​ത് അ​ദ്ദേ​ഹ​ത്തിെൻറ സ്വ​പ്ന സാ​ക്ഷാ​ത്കാ​ര​ത്തി​നാ​യാ​ണ്. അ​ത് നേ​ടി​യെ​ടു​ക്കു​ക​യും ചെ​യ്തു.

മ​ല​യോ​ര ഗ്രാ​മ​മാ​യ അ​മ്പൂ​രി​യി​ലെ തേ​ക്കു​പാ​റ ശൂ​ര​വ​ക്കാ​ണി​യി​ല്‍ ശി​വ​ഗം​ഗ​യി​ല്‍ അ​ന്ത​രി​ച്ച രാ​ജേ​ഷ്​​കു​മാ​റി​ന്റെ മ​ക​ളാ​യ ഗം​ഗ എ​സ്.​എ​സ്.​എ​ൽ.​സി പരീക്ഷയിൽ എ​ല്ലാ വി​ഷ​യ​ങ്ങ​ൾ​ക്കും എ ​പ്ല​സ് നേ​ടി​യാ​ണ് പി​താ​വിെൻറ ആ​ഗ്ര​ഹം സ​ഫ​ലീ​ക​രി​ച്ച​ത്. താ​ൻ നേ​ടി​യ വി​ജ​യം അ​ന്ത​രി​ച്ച പി​താ​വി​ന് സ​മ​ർ​പ്പി​ക്കു​ക​യാ​ണ് വെ​ള്ള​റ​ട വി.​പി.​എം.​എ​ച്ച്.​എ​സി​ലെ ഈ ​മി​ടു​ക്കി. പ​രീ​ക്ഷ​യു​ടെ ത​ലേ​ന്നാ​ണ് പ്ര​വാ​സി​യാ​യി​രു​ന്ന രാ​ജേ​ഷ്‌​കു​മാ​ര്‍ വൃ​ക്ക​ക​ള്‍ ത​ക​രാ​റി​ലാ​യി മ​ര​ണ​ത്തി​ന്​ കീ​ഴ​ട​ങ്ങി​യ​ത്. ദുഃ​ഖം ത​ളം​കെ​ട്ടി​നി​ന്ന മ​ന​സ്സി​ലും പി​താ​വിെൻറ ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യാ​ണ് പ​ത​റാ​തെ ഒ​രോ പ​രീ​ക്ഷ​യേ​യും ഗം​ഗ നേ​രി​ട്ട​ത്.

നി​ല​വി​ല്‍ അ​മ്പൂ​രി തേ​ക്കു​പാ​റ​യി​ലെ വാ​ട​ക വീ​ട്ടി​ലാ​ണ് ഗം​ഗ​യും അ​മ്മ രേ​ഖ​യും അ​ഞ്ചാം ക്ലാ​സു​കാ​ര​ന്‍ അ​നു​ജ​ന്‍ അ​ര്‍ജു​നും ക​ഴി​യു​ന്ന​ത്. സ​യ​ന്‍സ് വി​ഷ​യ​മെ​ടു​ത്ത് തു​ട​ര്‍പ​ഠ​നം ന​ട​ത്താ​നാ​ണ് ഗം​ഗ​യു​ടെ ആ​ഗ്ര​ഹം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SSLCSSLC result
News Summary - sslc full a plus ganga
Next Story