സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങള്‍ പഠിക്കാന്‍ പൊലീസ്
text_fieldsവെള്ളറട: വെള്ളറട സര്‍ക്കിള്‍ പൊലീസ് പരിധിയില്‍ തൊഴിലിടങ്ങളില്‍ വനിതകൾക്കും കുട്ടികള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കുന്നതിനായി പൊലീസ് മേധാവിയിലെത്തി. വ്യാഴാഴ്ച പൊലീസ് സ്റ്റേഷൻ കോണ്‍ഫറന്‍സ് ഹാളില്‍ റൂറല്‍ പൊലീസ് മേധാവി കിരണ്‍ നാരായണന് തെരഞ്ഞെടുക്കപ്പെട്ട വനിത പഞ്ചായത്ത് അംഗങ്ങൾ, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി അധ്യാപികമാർ എന്നിവരില്‍നിന്ന് വിവരങ്ങള്‍ ആരാഞ്ഞു.
സിനിമാമേഖലയിലേതുപോലുള്ള പ്രശ്നങ്ങള്‍ ഗ്രാമീണമേഖലയിലെ തൊഴിലിടങ്ങളിലും ആവര്‍ത്തിക്കുന്നുണ്ടോ എന്നറിഞ്ഞ് മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായാണ് പൊലീസ് മേധാവിയുടെ സന്ദര്‍ശനം. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പ്രസാദ്, സബ് ഇന്‍സ്പെക്ടര്‍ റസല്‍രാജ് തുടങ്ങിയവരും പങ്കെടുത്തു.

