അമ്പൂരിയില് അത്യാധുനിക വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി
text_fieldsവെള്ളറട: അമ്പൂരിയില് അത്യാധുനിക വ്യാജവാറ്റ് കേന്ദ്രം വെള്ളറട പൊലീസ് കണ്ടെത്തി. വെള്ളറട എസ്.എച്ച്.ഒക്ക് കിട്ടിയ രഹസ്യവിവരത്തെത്തുടര്ന്ന് നടത്തിയ റെയ്ഡിലാണ് കേന്ദ്രം കണ്ടെത്തിയത്. 1500 ലിറ്ററിലധികം കോട, വാറ്റിനുപയോഗിച്ച സ്റ്റൗ, ഗ്യാസ് സിലിണ്ടര്, വാറ്റുപകരണങ്ങള് എന്നിവ കണ്ടെത്തി. ചാരായം വാറ്റിക്കൊണ്ടിരുന്ന അമ്പൂരി തുടിയാംകോണം സ്വദേശി വണ്ട് സാബു പൊലീസെത്തും മുമ്പ് ഓടി രക്ഷപ്പെട്ടു.
പൊലീസ് പിന്തുടര്ന്നെങ്കിലും പിടികൂടാനായില്ല. എ.എസ്.ഐമാരായ രതീഷ്, ഉണ്ണിക്കൃഷ്ണന്, ബിജു, സി.പി.ഒ പ്രഫുല്ചന്ദ്രന്, പ്രതീഷ്, സജന് എന്നിവരും റെയ്ഡില് പങ്കെടുത്തു. കോട ഒഴുക്കിക്കളഞ്ഞശേക്ഷം വാറ്റുപകരണങ്ങള് പിടിച്ചെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

