Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനം പണയത്തിനെടുത്തശേഷം ഉടമസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍

text_fields
bookmark_border
വാഹനം പണയത്തിനെടുത്തശേഷം ഉടമസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍
cancel
Listen to this Article

വെള്ളറട: വാഹനം പണയത്തിനെടുത്തശേഷം ഉടമസ്ഥരെ വധിക്കാന്‍ ശ്രമിച്ച സംഘം പിടിയിൽ. വധശ്രമവും കവര്‍ച്ചയും ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ് അറസ്റ്റിലായത്.

വാഹനം പണയത്തിനെടുത്തശേഷം വാഹനം നല്‍കിയവരെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചു വാഹന വിൽപന കരാറില്‍ ഒപ്പിടുവിക്കുകയും മാല പിടിച്ചുപറിക്കുകയും ചെയ്തതിനാണ് അറസ്റ്റ്. നെട്ടറോഡരികത്ത് വീട്ടില്‍ നന്ദു (29), ചെറിയകോല്ല വേങ്കോട് കാട്ടുവിള വീട്ടില്‍ നിഥിന്‍ (24), നിലമാംമൂട് കുഴിക്കാല മേലേത്തട്ട് പുത്തന്‍ വീട്ടില്‍ അജിത് (22) എന്നിവരാണ് പിടിയിലായത്.

വെള്ളറട പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നെന്ന വിവരം ലഭിച്ച പ്രതികള്‍ തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോകാന്‍ ശ്രമിക്കവെ കളിയിക്കാവിളവെച്ചാണ് പിടിയിലായത്. പ്രതികളെ റിമാൻഡ് ചെയ്തു

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Police arrest gang for trying to kill Vehicle owners
Next Story