പോക്സോ കേസ് പ്രതിക്ക് 13 വര്‍ഷം കഠിനതടവും പിഴയും
text_fieldsഷമീര്‍
വെള്ളറട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതിക്ക് നെയ്യാറ്റിന്‍കര അതിവേഗ കോടതി (പോക്സോ ഒന്ന്) ജഡ്ജ് കെ. വിദ്യാധരന് 13 വര്‍ഷം കഠിനതടവിനും 35000 രൂപ പിഴയും വിധിച്ചു. 2014-2015 ലാണ് കേസിനാസ്പദമായ സംഭവം.
നാരുവാമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കുഴിവിളാകം വലിയതുറ മുട്ടത്തുറ വില്ലേജില്‍നിന്ന് പള്ളിച്ചല്‍ വില്ലേജില്‍ പാറൂര്കുഴി കളതരികള് വീട്ടില്‍ ഷമീറിനെയാണ്(47) ശിക്ഷിച്ചത്. കേസന്വേഷിച്ചത് ഡിവൈ.എസ്.പി മാഹീന്, നെയ്യാറ്റിന്‍കര ഇന്‍സ്പെക്ടര്‍ ജോണ്‍ എന്നിവരാണ്. പ്രോസിക്യൂഷന് 16 സാക്ഷികളെയും 19 രേഖകളും ഹാജരാക്കി. സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വെള്ളറട കെ.എസ്. സന്തോഷ് കുമാര്‍ ഹാജരായി.

