കിണറുകളില്‍ പെട്രോള്‍; നാട്ടുകാര്‍ പമ്പ് പ്രവര്‍ത്തനം തടഞ്ഞു
text_fieldsപാറശ്ശാല ഫയര്‍ഫോഴ്സ് കിണർവെള്ളത്തില്‍ പേപ്പര്‍ മുക്കി കത്തിച്ചപോള്
വെള്ളറട: കേരള-തമിഴ്നാട് അതിര്‍ത്തിയിലെ പെട്രോള്‍ പമ്പില്‍ നിന്നുള്ള പെേട്രാള്ചോര്ച്ച മൂലം സമീപവാസികളുടെ കിണറുകളില്‍ പെട്രോള്‍ കണ്ടെത്തി.പനച്ചമൂട് പുലിയൂര് ശാലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓയില്‍ പെേട്രാള്‍ പമ്പിലാണ് ചോര്‍ച്ച. രണ്ടുമാസം മുമ്പ് സമീപവാസിയുടെ വീട്ടിലെ കിണറില്‍ പെേട്രാള്‍ നിറയുന്നതായി പരാതി ഉയര്‍ന്നെങ്കിലും പമ്പിലെ ടാങ്കില്‍ ചോര്‍ച്ചയില്ലെന്ന് പമ്പുകാര്‍ അവകാശെപ്പട്ടു. തുടര്‍ന്ന്, പരാതിക്കാരന് ബോര്‍വെല്‍ അടിെച്ചങ്കിലും അതിലും പെട്രോള്‍ നിറയുകയായിരുന്നു. സമീപവാസികളായ അബ്ദുൽ റഹ്മാന്, സുകുമാരന്‍, ഗോപി എന്നിവരുടെ വീടുകളിലെ കിണറുകളിലും പെട്രോള്‍ നിറഞ്ഞു.
ഇതിനെ തുടർന്ന് വെള്ളറട പഞ്ചായത്തിെൻറ നേതൃത്വത്തില്‍ പാറശ്ശാല ഫയര്‍ഫോഴ്സ് എത്തി പരിശോധിച്ചു. കിണർവെള്ളത്തില്‍ പേപ്പര്‍ മുക്കി കത്തിച്ചപ്പോള്‍ കത്തുകയായിരുന്നു. എന്നാല്‍, പമ്പ് സ്ഥിതിചെയ്യുന്നത് തമിഴ്നാട് ഭാഗത്തായത്തിനാല് പഞ്ചായത്തിനോ ഫയര്‍ ഫോഴ്സിനോ നടപടി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന്, നാട്ടുകാര്‍ സംഘടിച്ചെത്തി പമ്പിനുമുന്നില്‍ കയര്‍ വലിച്ചുകെട്ടി പ്രവര്‍ത്തനം തടയുകയായിരുന്നു.

