കിണറില്‍ പെട്രോള്‍: പരിശോധന നടത്തി
text_fieldsRepresentative Image
വെള്ളറട: പുലിയൂര്‍ശാല വാഴവിളക്കുഴി പുത്തന്‍വീട്ടില്‍ രാധയുടെ കിണറിലെ വെള്ളത്തില്‍ പെട്രോൾ കെണ്ടത്തി. അഗ്നിശമനസേനയും ആരോഗ്യവിഭാഗവും പരിശോധന നടത്തി. രണ്ടാഴ്ചമുമ്പാണ് പെട്രോളിെൻറ മണം അനുഭവപ്പെട്ട് തുടങ്ങിയത്.
വെള്ളം കോരിെവച്ചശേഷം തീെകാളുത്തിയാല് ആളിപ്പടരുന്നുണ്ട്.വീടിന് എതിർവശത്ത് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷെൻറ പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. അവിടത്തെ ചോര്‍ച്ചയായിരിക്കാം പെട്രോൾ കലരാന്‍ കാരണമെന്നാണ് നിഗമനം. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍മാരായ സെലിന്ജോസ്, രാജീവ് രാജന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി.
അടുത്തദിവസം ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനിലെ ജീവനക്കാരെ വരുത്തി പരിശോധന നടത്താനുള്ള തയാറെടുപ്പിലാണ്.

