Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightറോഡിൽ നിന്ന വൈദ്യുത...

റോഡിൽ നിന്ന വൈദ്യുത തൂൺ നീക്കിയില്ല ബൈക്ക് ഇടിച്ച് യാത്രികന് ഗുരുതര പരിക്ക്

text_fields
bookmark_border
റോഡിൽ നിന്ന വൈദ്യുത തൂൺ നീക്കിയില്ല ബൈക്ക് ഇടിച്ച് യാത്രികന് ഗുരുതര പരിക്ക്
cancel

വെ​ള്ള​റ​ട: റോ​ഡ് വി​ക​സ​ന​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം പൂ​ര്‍ത്തി​യാ​യെ​ങ്കി​ലും റോ​ഡി​ല്‍ നി​ല്‍ക്കു​ന്ന ​വൈ​ദ്യു​ത തൂ​ൺ നീ​ക്കം​ചെ​യ്യാ​ത്ത​ത് അ​പ​ക​ട​ക്കെ​ണി​യാ​യി മാ​റി. കാ​ര​ക്കോ​ണം അ​മ​ര​വി​ള റോ​ഡി​ലാ​ണ് വാ​ഹ​നാ​പ​ക​ട​ങ്ങ​ള്‍ പെ​രു​കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച ഈ ​തൂ​ണി​ൽ ബൈ​ക്കി​ടി​ച്ച് ആ​ന​പ്പാ​റ ആ​റ​ടി​ക്ക​ര വീ​ട്ടി​ല്‍ ത​ങ്ക​സ്വാ​മി​ക്ക് (51) ഗു​രു​ത​ര പ​രി​ക്കേ​റ്റു. പ്ര​തി​ദി​നം നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന റോ​ഡാ​ണി​ത്. ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​പ്പോ​ൾ​ത​ന്നെ വൈ​ദ്യു​ത തൂ​ൺ നീ​ക്കം ചെ​യ്യ​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നി​ട്ടും കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ല. അ​ടി​യ​ന്തി​ര​മാ​യി പോ​സ്റ്റ് സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി​ട്ടു​ണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vellaradaInjuredPassengerBike accident
News Summary - Passenger seriously injured after bike hits electric pole that was not removed from road
Next Story