കുടിവെള്ളം ചോദിച്ചെത്തിയ സ്ത്രീ വയോധികയുടെ വളയുമായി മുങ്ങി
text_fieldsവെള്ളറട: കുടിവെള്ളം ചോദിച്ചു വീട്ടിലെത്തിയ സ്ത്രീ വയോധികയുടെ വളയുമായി മുങ്ങി. കുടപ്പനമൂട് ശാലോം ഹൗസില്‍ ലളിതയുടെ (84) കൈയില്‍ കിടന്ന വളയാണ് ബലമായി ഊരി കടന്നത്. തിങ്കളാഴ്ച രാവിലെ 11ഓടെയായിരുന്നു സംഭവം. ലളിത മകന് മണിയനുമായിട്ടാണ് കുടപ്പനമൂട്ടിലെ വാടകവീട്ടില്‍ താമസിക്കുന്നത്.
മകന് പുറത്തുപോയ തക്കത്തിന് മുകളില്‍ വാടകക്ക് താമസിക്കുന്നവരുടെ മരുമകളാണെന്നും കുടിവെള്ളം വേണമെന്നും ലളിതയോട് ആവശ്യപ്പെട്ട് ഒരു സ്ത്രീയെത്തി. തുടർന്ന് ലളിതയുടെ കൈയില്‍ കിടന്ന വള ബലമായി ഊരിയെടുക്കുകയായിരുന്നു.
പിടിവലിക്കിടെ ലളിത മറിഞ്ഞുവീണു. ഈ സമയം മോഷ്ടവായ സ്ത്രീ വളയുമായി കടന്നു. വെള്ളറട പൊലീസെത്തി വീട്ടമ്മയെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നല്കി. പൊലീസ് പ്രദേശത്തെ സി.സി.ടീ.വി നോക്കി പര്‍ദ്ദയും മാസ്ക്കും ധരിച്ചിരിന്ന മോഷ്ടാവിനെ പിടികൂടാനുള്ള ശ്രമത്തിലാണ്.

