ഗവ. ആശുപത്രിയില്‍ പണം തിരിമറി: പ്രതി അറസ്റ്റില്‍
text_fieldsഷിജുകുമാര്‍
വെള്ളറട: ആനപ്പാറ സര്‍ക്കാര്‍ ആശുപത്രിയില്‍നിന്ന് പണം തിരിമറി നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. ആനാട് പനവൂര്‍ ഷിജു ഭവനില്‍ ജയപാലന് മകന് ഷിജുകുമാര്‍ (43) ആണ് അറസ്റ്റിലായത്. വെള്ളറട സര്‍ക്കാര്‍ ആശുപതിയിലെ ജീവനക്കാരനായ ഷിജുകുമാര്‍ ട്രഷറിയില്‍ അടക്കേണ്ട ആറുലക്ഷത്തോളം രൂപയാണ് തിരിമറി നടത്തി അപഹരിച്ചത്.
സംഭവം കണ്ടെത്തിയ ആശുപത്രി അധികൃതര്‍ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയും വെള്ളറട പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ഒളിവില്‍പോയ പ്രതിയെ വെള്ളറട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ എം. ആര്. മൃദുല്‍കുമാര്‍, എ.എസ്.ഐ സുനില്‍കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ വിജി, സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ് എന്നിവര്‍ അടങ്ങിയ സംഘമാണ് പിടികൂടിയത്.

