അമിത ഭാരം: മിനി ലോറി പെട്രോള്‍ പമ്പില്‍ തല കീഴായി മറിഞ്ഞു
text_fieldsഅമിത ഭാരം കയറ്റി വന്ന മിനി ലോറി കാരക്കോണം പെട്രോള്‍ പമ്പില്‍ തല കീഴായി മറിഞ്ഞപ്പോള്‍
വെള്ളറട: അമിത ഭാരം കയറ്റി വന്ന മിനി ലോറി പെട്രോള്‍ പമ്പില്‍ തല കീഴായി മറിഞ്ഞു. ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് കുന്നത്തുകാല്‍ കാരക്കോണം ഭാരത് പെട്രോള്‍ പമ്പിലാണ് അപകടം. പ്രദേശത്ത് നാളുകളായി അമിതഭാരം കയറ്റി വരുന്ന വാഹനങ്ങള്‍ അപകടത്തിൽപെടുന്നത് തുടര്‍ക്കഥയാണ്.
നിരവധി പരാതികള്‍ നാട്ടുകാരുടെ ഭാഗത്തുനിന്ന് ഉയര്‍ന്നെങ്കിലും അധികൃതരുടെ അനാസ്ഥ കാരണം സമാനമായ സംഭവങ്ങള്‍ ആവർത്തിക്കുന്നു.
രാത്രിയുടെ മറവില്‍ ടിപ്പര്‍ ലോറികളില്‍ അമിതമായി മണ്ണ് കയറ്റി ഇടറോഡ് വഴി പായുന്നതുമൂലം മണ്ണ് വീണ് ചളിയാകുകയും ബൈക്ക് യാത്രികര്‍ തെന്നി വീണ് അപകടമുണ്ടാകുകയും പതിവാണ്. ചൊവ്വാഴ്ച ബൈക്ക് യാത്രികരായ ആനപ്പാറ കാറ്റാടി സ്വദേശി ജയരാജിന് പരിക്കേറ്റു. രാത്രിയുടെ മറവില്‍ അനധികൃതമായി പാടശേഖരം നികത്തല്‍ തകൃതിയായി നടക്കുന്നത് കൃഷി വകുപ്പും വില്ലേജ് അതികൃതരും കണ്ടിെല്ലന്ന് നടിക്കുന്നതായി പരാതിയുണ്ട്.

