മഴ പെയ്താല്‍ ഹോമിയോആശുപത്രി വെള്ളത്തിൽ
text_fieldsഹോമിയോ ആശുപത്രി വെള്ളത്തില്‍
വെളറട: മഴപെയ്താൽ ആര്യങ്കോട് ഹോമിയോ ആശുപത്രി വെള്ളത്തിൽ. മഴവെള്ളം കെട്ടി നിന്ന് ആശുപത്രി പരിസരം വൃത്തിഹീനവുമാകയും ചെയ്യും. മൈലച്ചലിലെ ഹോമിയോ ആശുപത്രിയിലാണ് വെള്ളക്കെട്ട് സ്ഥിരം പ്രശ്നമാകുന്നത്. മരുന്നുകള്‍ സൂക്ഷിക്കുന്നയിടത്തും ആശുപത്രിക്കുളളിലും വെള്ളം കയറുന്നതിനാല്‍ രോഗികള്‍ക്കും ഡോക്ടര്‍ക്കും ഒരുപോലെ ബുദ്ധി മുട്ടുണ്ടാകുന്നു. മഴ പെയ്താല്‍ ആശുപത്രിയില്‍ ഡോക്ടര്‍ക്ക് ഇരിക്കാന്‍പോലും കഴിയാത്ത അവസ്ഥയാണ്. മുമ്പ് നിലം നികത്തിയ സ്ഥലത്താണ് ആശുപത്രി കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നിര്‍മ്മാണത്തിലെ അപാകത അന്വേഷിക്കണമെന്നും ആശുപത്രിയുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

