Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവീടുകയറി ആക്രമണം:...

വീടുകയറി ആക്രമണം: രണ്ടുപേര്‍ക്ക്​ ഗുരുതര പരിക്ക്

text_fields
bookmark_border
വീടുകയറി ആക്രമണം: രണ്ടുപേര്‍ക്ക്​ ഗുരുതര പരിക്ക്
cancel
camera_alt

പ​രി​ക്കേ​റ്റ്​ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന ര​തീ​ഷ് കു​മാ​ര്‍, ശ്യാ​മ​ള

വെ​ള്ള​റ​ട: പൂ​ര്‍വ​വൈ​രാ​ഗ്യ​ത്തി​ന്റെ പേ​രി​ല്‍ നാ​ലം​ഗ സം​ഘം വീ​ടു​ക​യ​റി ആ​ക്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കോ​വി​ലൂ​ര്‍ അ​ടി​ക്ക​ലും കി​ഴ​ക്കും​ക​ര​വീ​ട്ടി​ല്‍ ശ്യാ​മ​ള (64), സ​ഹോ​ദ​രി​യു​ടെ മ​ക​ന്‍ ര​തീ​ഷ് കു​മാ​ര്‍ (40) എ​ന്നി​വ​രെ​യാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.

ലോ​റി​യി​ലും ബൈ​ക്കി​ലു​മാ​യി എ​ത്തി​യ നാ​ലം​ഗ സം​ഘം ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട്​ ആ​ക്ര​മം അ​ഴി​ച്ചു​വി​ടു​ക​യാ​യി​രു​ന്നു. ജാ​ക്കി ലി​വ​ര്‍ കൊ​ണ്ടാ​ണ് ര​ണ്ടു​പേ​രെ​യും ഗു​രു​ത​ര​മാ​യി മ​ര്‍ദി​ച്ച​ത്. സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ബാ​ബു​ക്കു​റു​പ്പ്, എ​സ്.​ഐ അ​ജി​ത് കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘം സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ദൃ​ക്‌​സാ​ക്ഷി​ക​ളി​ല്‍നി​ന്ന് മൊ​ഴി​ക​ള്‍ വാ​ങ്ങി. അ​ക്ര​മി​ക​ളാ​യ ര​ഞ്ജി​ത്ത് (27), അ​നീ​ഷ് (26), ഷി​ബി​ന്‍ (30), മ​നീ​ഷ് (32) എ​ന്നി​വ​ര്‍ക്കാ​യി പൊ​ലീ​സ് തി​ര​ച്ചി​ല്‍ ശ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:InjuryHome Invasion
News Summary - Home invasion: Two seriously injured
Next Story