Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവാട്‌സ്ആപ്...

വാട്‌സ്ആപ് വിവാദത്തിനൊടുവിൽ വീടുകയറി ആക്രമണം

text_fields
bookmark_border
വാട്‌സ്ആപ് വിവാദത്തിനൊടുവിൽ വീടുകയറി ആക്രമണം
cancel

വെ​ള്ള​റ​ട: ബ​ന്ധു​ക്ക​ളും രാ​ഷ്​​ട്രീ​യ ക​ക്ഷി​ക​ളി​ലെ അ​നു​ഭാ​വി​ക​ളും വാ​ട്‌​സ്​​ആ​പ്​ സ​ന്ദേ​ശ​ത്തി​ലൂ​ടെ ന​ട​ത്തി​യ വി​വാ​ദ​ങ്ങ​ള്‍ ഒ​ടു​വി​ല്‍ കൈ​യാ​ങ്ക​ളി​യാ​യി; കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി​യു​ടെ വീ​ട്ടി​ല്‍ വെ​ട്ടു​ക​ത്തി​യു​മാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സി.​പി.​എം അ​നു​ഭാ​വി വീ​ട്ട​മ്മ​യെ ച​വി​ട്ടി​യും മ​ക​നെ അ​ടി​ച്ചും വീ​ഴ്ത്തി.

പ​രാ​തി​യെ തു​ട​ര്‍ന്ന് വെ​ള്ള​റ​ട പൊ​ലീ​സ് പ്ര​തി​യു​ടെ പേ​രി​ല്‍ കേ​സെ​ടു​ത്തു. എ​ന്നാ​ല്‍ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​തി​യു​ടെ പ​രാ​തി​യി​ന്മേ​ല്‍ വാ​ദി​ക​ളു​ടെ പേ​രി​ല്‍ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ചു​മ​ത്തി പൊ​ലീ​സ് കേ​സ​ടു​ത്ത​താ​യി പ​രാ​തി.

തി​ങ്ക​ളാ​ഴ്​​ച കു​ട​പ്പ​ന​മൂ​ട് തെ​ങ്ങി​ന്‍കോ​ണം സ​ഫി​യ​യു​ടെ വീ​ട്ടി​ല്‍ സ​മീ​പ​വാ​സി​യും പ്ര​വാ​സി​യു​മാ​യ ജോ​ബി വെ​ട്ടു​ക​ത്തി​യു​മാ​യി സം​ഘം ചേ​ര്‍ന്നെ​ത്തി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

സം​ഭ​വ​ത്തി​ല്‍ സ​ഫി​യ​യും മ​ക​നും പ​രി​ക്കേ​റ്റി​യി​രു​ന്നു. സ​ഫി​യ ന​ല്‍കി​യ പ​രാ​തി​ന്മേ​ല്‍ ജോ​ബി​യെ​യും മ​റ്റു ര​ണ്ടു​പേ​രും ക​ണ്ടാ​ല​റി​യു​ന്ന ചി​ല​രു​മു​ള്‍പ്പെ​ടെ പ​ത്തു​പേ​രെ പ്ര​തി​യാ​ക്കി പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്ന​ത്.

എ​ന്നാ​ല്‍ പ്ര​തി ന​ല്‍കി​യ തെ​റ്റാ​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ വാ​ദി​ക​ളെ​യും മ​റ്റ്​ ചി​ല കോ​ണ്‍ഗ്ര​സ് അ​നു​ഭാ​വി​ക​ളെ​യും പ്ര​തി​യാ​ക്കി കേ​സെ​ടു​ത്തു.

സി.​പി.​എം അ​നു​ഭാ​വി​യാ​ണ് ജോ​ബി. സ​ഫി​യ​യു​ടെ ഭ​ര്‍ത്താ​വ് സു​ള്‍ഫി​ക്ക​ര്‍ ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ ന​ട​ത്തി​പ്പു​കാ​ര​നാ​യി​രു​ന്നു. ആ ​സ​മ​യം വി​ദേ​ശ​ത്താ​യി​രു​ന്ന ജോ​ബി ക​മ്യൂ​ണി​റ്റി കി​ച്ച​ണ്‍ ന​ട​ത്തി​പ്പി​ല്‍ അ​ഴി​മ​തി കാ​ട്ടി​യ​താ​യി വാ​ട്‌​സ്ആ​പ്പി​ല്‍ മെ​സേ​ജ് ഇ​ട്ടി​രു​ന്നു.

ഇ​തി​നെ സു​ല്‍ഫി​ക്ക​റി​െൻറ മ​ക​ന്‍ ചോ​ദ്യം​ചെ​യ്ത​തു​മു​ത​ല്‍ ഇ​രു​കൂ​ട്ട​രും വാ​ട്‌​സ്ആ​പ്പി​ല്‍ ആ​രോ​പ​ണ​ങ്ങ​ൾ പ​ര​സ്പ​രം അ​യ​ക്കു​ക പ​തി​വാ​യി​രു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച വി​ദേ​ശ​ത്തി​ല്‍നി​ന്ന്​ നാ​ട്ടി​ലെ​ത്തി​യ ജോ​ബി സു​ഹൃ​ത്തു​ക്ക​ളെ കൂ​ട്ടി ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ്​ പാ​ര​തി.

സം​ഭ​വ​ത്തി​ൽ വെ​ള്ള​റ​ട പൊ​ലീ​സി​നു​ണ്ടാ​യ വീ​ഴ്ച​യെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ഫി​യ നെ​യ്യാ​റ്റി​ന്‍ക​ര ഡി​വൈ.​എ​സ്.​പി​ക്ക് പ​രാ​തി ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Home invasionvellarada
News Summary - Home invasion at the end of the WhatsApp controversy
Next Story