വായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി പിടിയിൽ
text_fieldsവെള്ളറട: വീടുവെക്കുന്നതിന് ബാങ്കില്‍നിന്ന് വായ്പയെടുത്തുതരാമെന്ന് വിശ്വസിപ്പിച്ച് വയോധികയില്‍നിന്ന് പണംതട്ടിയ കേസില്‍ യുവതി അറസ്റ്റിൽ. ആര്യങ്കോട് കീഴാറൂരില്‍ നാലുമുഖം വമ്മന്കോണത്ത് സനല്‍ ഭവനില്‍ സനിതയെ (30) ആണ് പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തത്. പൂന്തുറ സ്വദേശിയായ വസന്തയില്‍ നിന്നാണ് 2,27,000 രൂപ വിവിധ സമയങ്ങളിലായി തട്ടിയെടുത്തത്.
വീടുവെക്കുന്നതിന് ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത് തരാമെന്നു പറഞ്ഞാണ് വയോധികയെ പരിചയപ്പെട്ടത്. തുടര്‍ന്ന്, കെട്ടിടംവെച്ചുതരുന്നവര്ക്ക് കമീഷനായി പണം നല്കേണ്ടതുണ്ടെന്നു കാട്ടി ആദ്യം കുറച്ച് പണം വാങ്ങി. വായ്പ ശരിയാക്കി ലഭിക്കുന്നതിന് ബാങ്ക് മാനേജര്‍ക്കും പണം നല്‍കണമെന്നു പറഞ്ഞും പണം വാങ്ങിയെന്ന് പൊലീസ് പറഞ്ഞു. വയോധിക പരാതിയുന്നയിച്ചപ്പോള്‍ പണം നല്‍കാമെന്നറിയിച്ചെങ്കിലും നല്‍കിയില്ല.

