മുക്കുപണ്ടം പണയംവെച്ച് ഏഴ് ലക്ഷം തട്ടിയ നാലംഗ സംഘം പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
വെള്ളറട: മൂന്ന് സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലായി 916ന്റെ മുദ്ര അടങ്ങിയ വ്യാജ സ്വർണാഭരണം പണയപ്പെടുത്തി ഏഴ് ലക്ഷം രൂപയിലധികം തട്ടിയ നാലംഗ സംഘം വെള്ളറട പൊലീസിന്റെ പിടിയിലായി.
ചാരുംകുഴി വടക്കുംകര വീട്ടില്‍ അരുണ്‍ (39), അഭിലാഷ്(31), വലിയ മണ്ണടി ലതികാവിലാസം വീട്ടില്‍ ഷാജു (36), മാരായമുട്ടം മലംകുളങ്ങര കല്ലംപൊറ്റ പുത്തന്‍വീട്ടില്‍ രഞ്ജിത്ത് (38) എന്നിവരാണ് പിടിയിലായത്. ചാരുംകുഴി സ്വദേശിയായ അരുൺ ആണ് ധനകാര്യസ്ഥാപനത്തിൽ മറ്റുള്ളവരെ പരിചയപ്പെടുത്തുന്നത്.
ഷാജുവും രഞ്ജിത്തും ചേർന്നാണ് ആഹരണം പണയം വെച്ച് പണം തട്ടുന്നത്. മൂന്നിടത്തെ തട്ടിപ്പിനു ശേഷം നാലാമത് അഞ്ചുമരം കാലയിലെ ധനകാര്യ സ്ഥാപനത്തില്‍ ആഭരണം പണയം വെക്കാനെത്തിയപ്പോഴാണ് പിടിയിലാണ്.
പരിശോധനയിൽ ആഭരണത്തിൽ 916 മുദ്ര ഉണ്ടെങ്കിലും മുക്കുപണ്ടമാണെന്ന് ബോധ്യപ്പെട്ടത്. കടയുടമക്ക് സംശയം തോന്നിയ ഉടന്‍ ഇവര്‍ ഓടി രക്ഷപ്പെട്ടു. വെള്ളറട പൊലീസില്‍ അറിയിച്ചതിനെതുടര്‍ന്ന് സംഘത്തെ പിടികൂടുകയായിരുന്നു. ഇന്‍സ്പെക്ടര്‍ പ്രസാദ്, എസ്.ഐ അന്‍സാര്‍, എ.എസ്.ഐ ഷാജു, പ്രണവ്, അഖിലേഷ്, ജസീന്, റൈറ്റര്‍ ക്രിസ്റ്റഫര്‍ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

