യുവാവിനെ മർദിച്ച കേസിൽ നാലംഗ സംഘം പിടിയിൽ
text_fieldsആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശരത്തില്‍ നിന്ന് പൊലീസ് തെളിവെടുപ്പ് നടത്തുന്നു
വെള്ളറട: യുവാവിനെ മർദിച്ച കേസിൽ നാലംഗസംഘം പിടിയിൽ. കഴിഞ്ഞദിവസം രാത്രിയിലാണ് പുലിയൂര്‍ശാല ചരിവ് വിള വീട്ടില്‍ ശരത്തിനെ (28) എട്ടോളം വരുന്ന സംഘം ആക്രമിച്ചത്. സംഭവത്തിൽ കുന്നത്തുകാല്‍ ഡി.വൈ.എഫ്.ഐ ഏരിയ പ്രസിഡന്റ് വിന്‍സ് (32), പനച്ചുമൂട് സ്വദേശി മന്‍സൂര്‍ (27), പഞ്ചാകുഴി സ്വദേശി അരവിന്ദ് (അക്കു-24), പനച്ചമൂട് സ്വദേശി അതുല്‍ (27) എന്നിവരാണ് പിടിയിലായത്.
വീടിന്റെ മുന്നിലെ കടയില്‍നിന്ന് സാധനം വാങ്ങാന്‍ രാത്രി ഒമ്പതിന് ഇറങ്ങിയപ്പോഴായിരുന്നു ആക്രമണം. സംഭവശേഷം സി.പി.എം എള്ളുവിള വാര്‍ഡ് മെംബര്‍ അബിന്റെ വീട്ടില്‍ സംഘം ഒളിവില്‍ കഴിയുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പ്രതിയായ വിനോദും അബിനും ഓടിരക്ഷപ്പെട്ടു. കോണ്‍ഗ്രസ് ബ്ലോക്ക് പഞ്ചായത്തംഗം ശ്യാമിന്റെ സഹോദരനാണ് ശരത്. ഗുരുതരമായി പരിക്കേറ്റ ശരതിനെ നെയ്യാറ്റിന്‍കര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളറട പൊലീസും സ്പെഷല്‍ സ്കോഡ് അംഗങ്ങളും ചേര്‍ന്നാണ് അക്രമികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

