Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

text_fields
bookmark_border
fish culture
cancel
camera_alt

വെള്ളറട പഞ്ചായത്ത് പ്രസിഡന്‍റ് രാജ്‌മോഹന്‍ മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്യുന്നു

വെള്ളറട: പൊതുകുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. സംസ്ഥാന ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തില്‍ പൊതുകുളങ്ങളില്‍ മത്സ്യ കൃഷി നടത്തുന്നതിന്‍റെ ഭാഗമായി വെള്ളറട ഗ്രാമ പഞ്ചായത്തിലെ അരിവോട്ടുകോണം കുളത്തിലാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്.

വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാര്‍ കെ.ജി. മംഗള്‍ ദാസിന്‍റെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡന്‍റ് രാജ്‌മോഹന്‍ മത്സ്യക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ച് ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍മാരായ ജ്ഞാന ദാസ്, സരളാ വിന്‍സെന്‍റ് തുടങ്ങിയ മെമ്പര്‍മാര്‍ പങ്കെടുത്തു.

തുടര്‍ന്ന് , അക്വാ കള്‍ച്ചര്‍ പ്രൊമോട്ടര്‍ ജയശ്രീ എന്‍.എസും മറ്റു പഞ്ചായത്ത് അംഗങ്ങളും ചേര്‍ന്ന് പഞ്ചായത്തിലെ എല്ലാ കുളങ്ങളിലും മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Fish deposited in public ponds
Next Story