വെള്ളറട: ആനപ്പാറ ഭാഗത്ത് വാഹന പരിശോധന നടത്തുന്നതിനിടെ വിവിധ കടകളില്‍നിന്ന് മോഷ്ടിച്ച സാധനങ്ങളുമായി ബൈക്കില്‍ വരികയായിരുന്ന യുവാവ് പിടിയിൽ. കുളത്തുമ്മല്‍ കുച്ചപ്പുറം ചരുവിള വീട്ടില്‍ രഞ്ജിത്തി(19)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എസ്.ഐ രാജതിലകിെൻറ നേതൃത്വത്തില്‍ സി.പി.ഒമാരായ അനീഷ്, എച്ച്.ജി ബിജുകുമാര്‍ എന്നിവരാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ നിരവധി കേസുകളിലെ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.