വെള്ളറടയിൽ കുടിവെള്ളക്ഷാമം രൂക്ഷം; തോടുകളും കുളങ്ങളും വറ്റി
text_fields1 ചൂണ്ടിക്കല്‍ കോടിഞ്ഞമൂല തോട് നീരൊഴുക്ക് നിലച്ചനിലയില്‍ 2. ആറാട്ടുകുഴിയിലെ കുളം വറ്റിയ നിലയില്‍
വെള്ളറട: വേനലിന്റെ തുടക്കത്തിൽതന്നെ വെള്ളറടയിൽ ഗ്രാമീണമേഖലയിൽ പലയിടത്തും കുടിവെള്ളം കിട്ടാക്കനിയാവുന്നു. കാളിപ്പാറ കുടിവെള്ള പദ്ധതിയെ ആശ്രയിച്ചാണ് പ്രദേശത്തെ വീടുകളില്‍ ശുദ്ധജലം എത്തുന്നത്. പദ്ധതിയിലെ ശുദ്ധജലവിതരണവും അവതാളത്തിലായി. പലസ്ഥലങ്ങളിലും കുടിവെള്ളമെത്തുന്നില്ല. താഴ്ന്ന പ്രദേശങ്ങളില്‍ യഥേഷ്ടം ശുദ്ധജലം എത്തുന്നെങ്കിലും കുന്നിന്‍ പ്രദേശങ്ങളില്‍ വെള്ളമെത്താത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നു.
താഴ്ന്ന ഭാഗത്തെ കുടിവെള്ള പൈപ്പിന്റെ വാല്‍വ് അടച്ചശേഷമാണ് ഇപ്പോൾ കുടിവെള്ളം ദിശമാറ്റി വിതരണം ചെയ്യുന്നത്. കുടിവെള്ള ദൗർലഭ്യം സംബന്ധിച്ച് അധികൃതരെ അറിയിക്കാറുണ്ടെങ്കിലും പരിഹാരമുണ്ടാകുന്നില്ലെന്ന് ഗുണഭോക്താക്കള്‍ പറയുന്നു. ഗ്രാമീണ മേഖലയിലെ നീരുറവകളെല്ലാം വറ്റിവരണ്ട അവസ്ഥയിലാണ്. പ്രദേശത്തെ കൃഷികള്‍ പൂർണമായി കരിഞ്ഞുണങ്ങുന്ന സാഹചര്യവുമുണ്ട്. പരിസരപ്രദേശങ്ങളില്‍ നിരവധി കുളങ്ങളെ ആശ്രയിച്ചാണ് സജീവമായിരുന്നത്.
അശാസ്ത്രീയമായ സംരക്ഷണ നടപടികളെത്തുടര്‍ന്ന് കുളങ്ങളിലെ ജലനിരപ്പ് താഴ്ന്നു. തോടുകളില്‍ നീരൊഴുക്ക് നിലച്ചതോടെ സമീപപ്രദേശങ്ങളിലെ നൂറുകണക്കിന് കിണറുകളും വറ്റി. കാളിപ്പാറ പദ്ധതിയിലെ ജലവിതരണം കാര്യക്ഷമമാക്കി കുടിവെള്ളക്ഷാമം പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

