വെള്ളറട: കൂതാളി, ആറാട്ടുകുഴി എന്നീ പ്രദേശങ്ങളിലെ മൂന്നോളം കടകളിൽ കവർച്ച നടത്തിയ മോഷ്ടാക്കള്‍ മറ്റൊരു കടയുടമയുടെ മാലയും പിടിച്ചുപറിച്ചു. കഴിഞ്ഞദിവസം പുലര്‍ച്ച 3.30നാണ് മാല കവര്‍ന്നത്. ആറാട്ടുകുഴിയില്‍ സുനിതയെന്ന യുവതിയുടെ ചായക്കട കുത്തിത്തുറന്ന് മേശയിലുണ്ടായിരുന്ന ആയിരത്തിലധികം രൂപയും അലമാരയില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങളും പാചകത്തിനായി സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുകളും കവര്‍ന്നു.
വീട്ടില്‍ സൂക്ഷിച്ചിരുന്ന അപ്പുവിെൻറ (25) െപള്സര് ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടതിനാല്‍ ബൈക്കിനെ അടിച്ചുതകര്‍ത്ത് കുറച്ചകലെ ഉപേക്ഷിച്ചശേഷം കടന്നുകളയുകയായിരുന്നു. അടുത്ത ജങ്ഷനിലെ കൂതാളി സ്കൂളിന് സമീപമെത്തിയ മോഷ്ടാവ് സിഗററ്റ് വാങ്ങാനെന്ന വ്യാജേന ഗോമതിയുടെ (52) കടയില്‍ പുലര്‍ച്ച 3.30ന് എത്തുകയും ഒന്നരപവെൻറ മാല കവരുകയും ചെയ്തു.
വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കളായ കബീര്‍, ഷാജി, ചൈത്രം ബാബുവും സ്ഥലം സന്ദര്‍ശിച്ചു. അക്രമികളെ ഉടന്‍ പിടികൂടണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടു. മോഷണം നടന്ന സ്ഥാപന ഉടമകള്‍ പൊലീസില്‍ പരാതി നല്കി.