Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച

text_fields
bookmark_border
പൂട്ടിക്കിടന്ന വീട് കുത്തിത്തുറന്ന് കവര്‍ച്ച
cancel
Listen to this Article

വെള്ളറട: പൂട്ടിക്കിടന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് കവര്‍ച്ച. വെള്ളറട മണത്തോട്ടം അറടിക്കരയില്‍ നാസറിന്റെ വീട്ടിലാണ് കവര്‍ച്ച. അലമാരകളെല്ലാം കുത്തിത്തുറന്ന നിലയിലാണ്. അലമരക്കകത്തുണ്ടായിരുന്ന വെള്ളി ആഭരണങ്ങൾ മോഷ്ടാക്കള്‍ കൊണ്ടുപോയി. ശനിയാഴ്ച വീട് തുറക്കാനെത്തിയപ്പോഴാണ് കവർച്ച ശ്രദ്ധയിൽപെടുന്നത്.

തുടര്‍ന്ന് വെള്ളറട പൊലീസില്‍ അറിയിച്ചു. എസ്.ഐ അനില്‍, സിവിൽ പൊലീസ് ഓഫിസർ ജസീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി പരിശോധിച്ചു. സമീപത്തെ ഒരു സിമന്റ് കടയിലും കവര്‍ച്ച നടന്നിട്ടുണ്ട്. എന്നാല്‍, ഇവര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. വെള്ളറട കേന്ദ്രീകരിച്ച് മോഷണം വ്യാപകമായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Burglary after breaking into locked house
Next Story