Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്

text_fields
bookmark_border
മലയോര പഞ്ചായത്തുകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്
കാട്ടുപന്നി കുറുകെ ചാടി ബൈക്ക് യാത്രികന് പരിക്ക്
cancel
camera_alt

നി​ഖി​ല്‍

വെള്ളറട: അമ്പൂരിയില്‍ കാട്ടുപന്നി കുറുകെ ചാടിയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി എട്ട് മണിയോടെ അമ്പൂരി ഞവരക്കാട്ടിലാണ് അപകടം. ഞവരക്കാട് മുല്ലക്കരി വീട്ടില്‍ തോമസ് ജേക്കബിന്റെ മകന്‍ നിഖില്‍ (27) ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

തിരുവനന്തപുരത്തുനിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴിയുണ്ടായ അപകടത്തില്‍ തോളെല്ലിന് പൊട്ടലുണ്ടായി. വാഹനത്തിനും സാരമായ കേടുപാടുകള്‍ പറ്റി. അമ്പൂരി ഉള്‍പ്പെടുന്ന മലയോര പഞ്ചായത്തുകളില്‍ കാട്ടുപന്നി ശല്യം രൂക്ഷമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Bike rider injured after wild boar jumps infront of two wheeler
Next Story