Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightVellaradachevron_rightവധശ്രമം: ​പ്രതികളെ...

വധശ്രമം: ​പ്രതികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ച് തെളിവെടുത്തു

text_fields
bookmark_border
വധശ്രമം: ​പ്രതികളെ കാരക്കോണം മെഡിക്കല്‍ കോളജില്‍ എത്തിച്ച് തെളിവെടുത്തു
cancel
camera_alt

സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ര്‍ പ്ര​സാ​ദി​നെ ആ​ക്ര​മി​ച്ച പ്ര​തി​ക​ളെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തു​ന്നു

വെ​ള്ള​റ​ട: കാ​ര​ക്കോ​ണം സി.​എ​സ്‌.​ഐ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ർ പ്ര​സാ​ദി​നെ ക്വാ​ർ​ട്ടേ​ഴ്‌​സി​ല്‍ ക​യ​റി ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ലെ നാ​ലം​ഗ സം​ഘ​ത്തെ വെ​ള്ള​റ​ട പൊ​ലീ​സ് കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.

ആ​നാ​വൂ​ര്‍ പ​ട​പ്പി​ന്‍തോ​ട്ടം കി​ഴ​ക്ക​ന്‍ക​ര വീ​ട്ടി​ല്‍ സ​ജി​ന്‍ (25), കീ​ഴാ​റൂ​ര്‍ കൊ​ല്ലം​കാ​ല ശ്യാം ​നി​വാ​സി​ല്‍ ശ്യാം​ലാ​ല്‍ (28), കീ​ഴാ​റൂ​ര്‍ മ​രു​ത​ങ്കോ​ട് മേ​ക്കേ​ക്ക​ര വീ​ട്ടി​ല്‍ ലാ​ല്‍പ്ര​സാ​ദ് (28), കീ​ഴാ​റൂ​ര്‍ കു​ക്കു​റു​ണി റോ​ഡ​രി​ക​ത്ത് വീ​ട്ടി​ല്‍ ര​ഞ്ജി​ത്ത് (30) എ​ന്നി​വ​രെ​യാ​ണ് കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ​ത്തി​ച്ച് വി​ശ​ദ​മാ​യ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.

ആ​ക്ര​മി​ക​ള്‍ സ​ഞ്ച​രി​ച്ച കാ​ര്‍ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ ഏ​തു ക​വാ​ടം വ​ഴി​യാ​ണ് ഉ​ള്ളി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്, ആ​ക്ര​മ​ണ​ത്തി​ന് മു​മ്പ് കാ​ര്‍ എ​വി​ടെ​യാ​ണ് പാ​ര്‍ക്ക് ചെ​യ്ത​ത്, ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ക​മ്പി​വ​ടി ഇ​വ​യൊ​ക്കെ പൊ​ലീ​സ് തെ​ളി​വെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി.

11ന് ​രാ​ത്രി 8.40ന് ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ല്‍ പ്ര​സാ​ദി​ന്റെ കൈ​ക്കും കാ​ലി​നും പൊ​ട്ട​ലു​ണ്ട്. കേ​സ് അ​ന്വേ​ഷ​ണ​ത്തി​ലി​രി​ക്കെ ആ​ക്ര​മി​ക​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. കേ​സി​ലെ ര​ണ്ടാം​പ്ര​തി ശ്യാം​ലാ​ല്‍ മാ​രാ​യ​മു​ട്ടം പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ര​ഞ്ജി​ത്ത് എ​ന്ന​യാ​ളെ ടി​പ്പ​റി​ടി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ ശി​ക്ഷ അ​നു​ഭ​വി​ച്ച് ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ ആ​ളാ​ണ്. മൂ​ന്നും നാ​ലും പ്ര​തി​ക​ള്‍ കാ​ട്ടാ​ക്ക​ട പൊ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ നി​ര​വ​ധി കേ​സി​ലെ പ്ര​തി​ക​ളാ​ണ്. ഒ​ന്നാം​പ്ര​തി സ​ജി​ന്റെ അ​നു​ജ​നെ സെ​ക്യൂ​രി​റ്റി ഓ​ഫി​സ​ര്‍ പ്ര​സാ​ദ് പ​രി​ഹ​സി​ച്ചു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. പ്ര​തി​ക​ളെ കാ​ര​ക്കോ​ണം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ എ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attempted MurderEvidenceMedical College
News Summary - Attempted-murder-Evidence-Medical-College
Next Story