Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കുളത്തില്‍നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

text_fields
bookmark_border
unidentified dead body
cancel
camera_alt

എസ്.ഐ ഉണ്ണികൃഷ്ണന്‍, കാരക്കോണം വാര്‍ഡ് മെമ്പര്‍ അനിത എന്നിവരുടെ സംഘം മൃതദേഹം കണ്ടെത്തിയ കുളം പരിശോധിക്കുന്നു

വെള്ളറട (തിരുവനന്തപുരം): കാരക്കോണം സി.എസ്‌.ഐ മെഡിക്കല്‍ കോളജിനു സമീപം തുറ്റിയോട്ടുകോണം കുളത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പാറശ്ശാല ഫയര്‍ഫോഴ്‌സും വെള്ളറട പൊലീസും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. 40 വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

നാല് ദിവസ പഴക്കമുണ്ടെന്ന് പാറശ്ശാല അസിസ്റ്റന്റ് ഫയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ ഓഫിസര്‍ വേണുഗോപാലന്‍ അറിയിച്ചു. ഫയര്‍ ഫോഴ്‌സ് ഗ്രേഡ് എസ്.ഐ അനില്‍കുമാര്‍, അനില്‍, മനു, വിശാഖ്, ശ്രീകാന്ത്, രഞ്ജിത്ത്, സുധീര്‍, അജിത്ത് കുമാര്‍, ഹോം ഗാര്‍ഡ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്യത്തില്‍ മൃതദേഹം കരക്കെടുത്തു.

വെള്ളറട എസ്.ഐ ഉണ്ണികൃഷ്ണന്‍, കാരക്കോണം വാര്‍ഡ് മെമ്പര്‍ അനിത എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേയക്ക് മാറ്റിയിട്ടുണ്ട്.

Show Full Article

Live Updates

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - An unidentified body was found in the pool
Next Story