Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരവധി കവര്‍ച്ചാ കേസിലെ പ്രതി മോട്ടോര്‍ മോഷണ കേസില്‍ പിടിയിലായി

text_fields
bookmark_border
നിരവധി കവര്‍ച്ചാ കേസിലെ പ്രതി മോട്ടോര്‍ മോഷണ കേസില്‍ പിടിയിലായി
cancel

വെള്ളറട: ബൈക്ക് മോഷണം- റബ്ബര്‍ ഷീറ്റ് മോഷണം തുടങ്ങി നിരവധി കേസുകളിലെ പ്രതിയായ പൊന്നമ്പി കല്ലുവരമ്പ് പുത്തന്‍വീട്ടില്‍ രാജേഷ് കുമാര്‍ (35) ആണ് പോലീസ് പിടിയിലായത്. വെള്ളറട ജേക്കബ് പുതുവല്‍ പുത്തന്‍വീട്ടില്‍ സത്യരാജിന്റെ കിണറില്‍ സ്ഥാപിച്ചിരുന്ന 19,000 രൂപ വിലയുള്ള മോട്ടോര്‍ കവര്‍ന്ന കേസിലാണ് പ്രതി പിടിയിലായത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബാബുക്കുറപ്പ്, എസ് ഐ മാരായ ശശികുമാര്‍, അജിത്ത്കുമാര്‍, സിവില്‍ പോലീസുകാരായ അജി, അജിത്ത്, രാജ് മോഹന്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. മോഷ്ടിച്ച മോട്ടോര്‍ വെള്ളറയില്‍ തന്നെ ഒരു ആക്രി കടയില്‍ വിറ്റതായി വിവരം ലഭിച്ചിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accused in several robbery cases arrested in motor theft case
Next Story